top of page

ഒത്തൊരുമ വിജയം | UNITY IS STRENGTH | EC LEARNING |

കാടിൽ വലയിലായ വെളുത്ത പക്ഷികളും ഒരു എലിയും; മുകളിൽ മലയാളം വാചകവും താഴെ ECERC എഴുത്തും.

ഒരിക്കൽ ഒരു കാട്ടിൽ ഒരുകൂട്ടം പ്രാവുകൾ ഇരതേടി നടക്കുന്നുണ്ടായിരുന്നു. അവയുടെ നേതാവായ പ്രാവ് കൂടെയുള്ളവർക്ക് വഴികാട്ടിയായി മുന്നിൽ പറന്നു. പെട്ടെന്നാണ് നിലത്ത് കുറേ ധാന്യമണികൾ വിതറിയിരിക്കുന്നത് അവയുടെ ശ്രദ്ധയിൽ പെട്ടത്.

​ആഹാരം കണ്ട സന്തോഷത്തിൽ പ്രാവുകളെല്ലാം നിലത്തിറങ്ങി ധാന്യം കൊത്തിത്തിന്നാൻ തുടങ്ങി. എന്നാൽ, അതൊരു വേടൻ വിരിച്ച വലയാണെന്ന് അവ മനസ്സിലാക്കിയില്ല. പെട്ടെന്ന് വല അവയുടെ മേൽ വീഴുകയും പ്രാവുകളെല്ലാം അതിൽ കുടുങ്ങുകയും ചെയ്തു. രക്ഷപെടാൻ വേണ്ടി അവ ചിറകടിച്ചു നോക്കിയെങ്കിലും ഒന്നിനും സാധിച്ചില്ല.

​തങ്ങളെ പിടിക്കാൻ വേടൻ ദൂരെ നിന്ന് വരുന്നത് നേതാവായ പ്രാവ് കണ്ടു. അത് ഒട്ടും ഭയപ്പെടാതെ മറ്റു പ്രാവുകളോട് പറഞ്ഞു: "നാം ഓരോരുത്തരായി വേറെ വേറെ പറക്കാൻ ശ്രമിച്ചാൽ രക്ഷപെടില്ല. എന്നാൽ നാമെല്ലാവരും ഒന്നിച്ച് ഒരേ സമയം ഒരേ ദിശയിലേക്ക് ശക്തിയായി ചിറകടിച്ചു പറന്നാൽ ഈ വലയുമായി നമുക്ക് മുകളിലേക്ക് ഉയരാൻ സാധിക്കും."

​നേതാവിന്റെ വാക്ക് കേട്ട് എല്ലാ പ്രാവുകളും ഒന്നിച്ച് ഒരേ മനസ്സോടെ മുകളിലേക്ക് പറന്നുയർന്നു. വേടൻ നോക്കി നിൽക്കെ വലയുമായി പ്രാവുകൾ ആകാശത്തേക്ക് പറന്നുപോയി.

​പ്രാവുകളുടെ നേതാവിന് കാട്ടിൽ ഒരു എലി സുഹൃത്തുണ്ടായിരുന്നു. പ്രാവുകൾ വലയുമായി എലിയുടെ അടുത്തെത്തി. കാര്യങ്ങൾ മനസ്സിലാക്കിയ എലി, തന്റെ മൂർച്ചയുള്ള പല്ലുകൾ കൊണ്ട് വല കടിച്ചു കീറി പ്രാവുകളെെയെല്ലാം വേഗത്തിൽ രക്ഷപെടുത്തി. അവർ എലിക്ക് നന്ദി പറഞ്ഞ് സന്തോഷത്തോടെ വീണ്ടും ആകാശത്തേക്ക് പറന്നുയർന്നു.

ഗുണപാഠം: ഒത്തൊരുമയുണ്ടെങ്കിൽ ഏത് വലിയ പ്രതിസന്ധിയെയും മറികടക്കാൻ സാധിക്കും

( ഐക്യമത്യം മഹാബലം )

 
 
 

Comments


  • Facebook
  • YouTube

© Copyright 2026 EC LEARNING 

Proudly created with Elegance

Contact Us

Tel: +91-9567 07 4447

Email: info.ecerc@gmail.com

Address

Elegance Arcade

Whitefield, Bengaluru

bottom of page