top of page
Writer's pictureEC LEARNING

ബഷീർ ദിനം ജൂലൈ 5 | ബേപ്പൂർ സുൽത്താൻ |


വൈക്കം മുഹമ്മദ് ബഷീർ (1908 ജനുവരി 19 – 1994 ജൂലൈ 5) കേരളത്തിലെ ഒരു കേരള ഫിക്ഷൻ എഴുത്തുകാരൻ ആയിരുന്നു. സ്വാതന്ത്ര്യ സമര സേനാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്. സാഹിത്യ നിരൂപകരുടെയും സാധാരണക്കാരന്റെയും ഇടയിൽ സാമാന്യ ജനകീയമായ സാഹിത്യകൃതികളുമായുണ്ടാക്കിയ, അദ്ദേഹത്തിന്റെ വഴിപിഴച്ചതും നിരായുധവുമായ ഭൂമിശാസ്ത്ര ശൈലിക്ക് അദ്ദേഹം പ്രശസ്തനാണ്.



ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപ്രതിഭകളിൽ ഒരാളായി വൈക്കം മുഹമ്മദ് ബഷീർ കണക്കാക്കപ്പെടുന്നു. കേരളത്തിലെ ഒരു ഇതിഹാസമായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിൽ വിപ്ലവമുണ്ടാക്കിയ ആളുകളുടെ കൂട്ടത്തിൽ ഒരാളായിരുന്നു അദ്ദേഹം. അങ്ങനെ, ലോകത്തിലെ സാഹിത്യങ്ങൾ അയാളുടെ ശോച്യാവസ്ഥയും, ആക്ഷേപഹാസ്യവും, കറുത്ത തമാശയുമുള്ളതായിരുന്നു. പലപ്പോഴും സഹപ്രവർത്തകരുടെ ഭീഷണിയായ ബേപ്പൂർ സുൽത്താൻ (ബേപ്പൂർ രാജാവിന്റെ) എന്ന് വിശേഷിപ്പിക്കപ്പെട്ടു. കേരള സാംസ്കാരികയുടെ കലാപരവും സാമ്പത്തികവും സാമൂഹ്യവുമായ പരിഷ്ക്കരണത്തിന്റെ പിന്നിലെ പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു കാലത്ത് ഫ്യൂഡലിസ്റ്റ് സൊസൈറ്റിക്ക് ചുറ്റുമുണ്ടാക്കിയ പ്രതിധ്വനിയെ തുടർന്ന് അദ്ദേഹത്തിന്റെ നോവൽ ശബദംഗൽ (ശബ്ദങ്ങൾ) നിരോധിച്ചു. അവൻ പരിഭാഷകരുടെ പേടിസ്വപ്നമായി കണക്കാക്കപ്പെടുന്നു. മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അതിന്റെ ഭാഷയോടും ധാർമ്മികതയോടും നഷ്ടപ്പെട്ട് എഴുതുന്ന രചനകളെ അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരിൽ നിന്നും ഗാന്ധിയൻ ചിന്തയിലെ ഏറ്റവും മഹാനായ വ്യക്തിത്വത്തിൽ അദ്ദേഹം സുഫിയുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം സംഭാവന ചെയ്തതിന്റെ പേരിൽ 1982 ൽ പത്മശ്രീ നൽകി ആദരിച്ചു.



മലയാളം ക്വിസ്



1. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ്?

വൈക്കം മുഹമ്മദ് ബഷീർ

2. ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്?

വൈക്കം മുഹമ്മദ് ബഷീർ തന്നെ

3. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്

4. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം ഏത്

1908

5. ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് ബഷീറിന്റെ കഥാപാത്രം ഉത്തരം നൽകിയത്?

ഇമ്മിണി ബല്യ ഒന്ന്

6. കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിലേതാണ്?

ആനവാരിയും പൊൻകുരിശും

7. ‘മണ്ടൻ മുത്തപ്പ’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്?

മുച്ചീട്ടുകളിക്കാരന്റെ മകൾ

8. ആനവാരിയും പൊൻകുരിശും എന്ന നോവലിലെ കൊച്ചുനീലാണ്ടനും പാറുക്കുട്ടിയും ഏതുതരം ജീവികളാണ്?

ആന

9. “ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ജിനി ബാലിക ലുട്ടാപ്പി” ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്?

ന്റുപ്പുപ്പാപ്പക്കൊരാനെണ്ടാർന്നു

10. ബഷീറിന്റെ ആത്മകഥയുടെ പേരെന്താണ്?

ഓർമ്മയുടെ അറകൾ

11. മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീർ കൃതി ഏതാണ്?

വിശ്വവിഖ്യാതമായ മൂക്ക്

12. എന്ത് അപരനാമത്തിലാണ് ബഷീർ അറിയപ്പെട്ടിരുന്നത്?

ബേപ്പൂർ സുൽത്താൻ

13. തന്റെ കുടുംബവീട്ടിൽ കഴിയവെ ബഷീർ എഴുതിയ നോവൽ ഏതാണ്?

പാത്തുമ്മയുടെ ആട്

14. ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത്?

പത്മശ്രീ

15. ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര്?

ഉജ്ജീവനം

16. ബഷീറിന്റെ എഴുത്തും ജീവിതവും എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?

ഇ എം അഷറഫ്

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?

ഗാന്ധിജിയെ

17. മജീദും സുഹറയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?

ബാല്യകാലസഖി

18. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്?

ബാല്യകാലസഖി

19. ബഷീറിനോട് ഒപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര്?

ബാലാമണിയമ്മ

20. ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?

പ്രേമലേഖനം

21. ‘ഒരിടത്തൊരു സുൽത്താൻ’ കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന ഈ ബാലസാഹിത്യകൃതി രചിച്ചതാര്?

കിളിരൂർ രാധാകൃഷ്ണൻ

22. ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര്?

കടുവക്കുഴി ഗ്രാമം

23. “വെളിച്ചത്തിനെന്തു വെളിച്ചം” എന്ന വാക്യം ഏത് കൃതിയിൽ നിന്നുള്ളതാണ്?

ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു

24. ചോദ്യോത്തര രൂപത്തിൽ ബഷീർ എഴുതിയ കൃതി ഏത്?

നേരും നുണയും

25. 1987-ൽ കാലിക്കറ്റ് സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകിയപ്പോൾ ബഷീർ നടത്തിയ പ്രഭാഷണം ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു ഗ്രന്ഥത്തിന്റെ പേര്?

ചെവിയോർക്കുക അന്തിമകാഹളം

26. ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് ഏതാണ് ആ മരം?

മാങ്കോസ്റ്റിൻ

27. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?

വൈക്കം മുഹമ്മദ് ബഷീർ

ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഏത്?

ഭാർഗവീനിലയം

28. ‘എന്റെ ബഷീർ’ എന്ന കവിതയുടെ രചയിതാവ്?

ഒഎൻവി കുറുപ്പ്

29. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ കൃതിയുടെ പേര്?

എം പി പോൾ

30. ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏതാണ്?

സർപ്പയജ്ഞം

31. ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ എഴുതിയത് ആര്?

ഫാബി ബഷീർ

32. ബഷീർ വിവാഹിതനായത് എന്നാണ്?

1957 ഡിസംബർ 18

33. ബഷീറിന്റെ എഴുത്തും ജീവിതവും എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?

ഇ എം അഷറഫ്

34. ബഷീറിന് ഡിലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല ഏത്?

കാലിക്കറ്റ് സർവകലാശാല

35. ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?

1968

36. സ്കോട്ട്‌ലൻഡിലെ എഡിൻബറോ സർവകലാശാല ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ച ബഷീറിന്റെ നോവലുകൾ ഏതൊക്കെയാണ്? ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു

37. ബാല്യകാലസഖി സംവിധാനം ചെയ്തവർ?

ശശികുമാർ, പ്രമോദ് പയ്യന്നൂർ 38. പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ബാല്യകാല സഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത്?

മമ്മൂട്ടി

39. ശശികുമാർ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത്?

പ്രേംനസീർ

40. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത്? 1970

41. “ജീവിതത്തിൽ സാഹിത്യം മാത്രമല്ല ഞങ്ങൾ ചർച്ച ചെയ്തത് ലോകകാര്യങ്ങൾ വരെ പറയുമായിരുന്നു വ്യക്തിപരമായ അടുപ്പം എന്നല്ല പറയേണ്ടത് അതിനും അപ്പുറത്തുള്ള ബന്ധമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്” ബഷീറിനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ആരുടേതാണ്?

തകഴി ശിവശങ്കരപ്പിള്ള




382 views0 comments

Comments


ECERC Logo edit.png
bottom of page