top of page

ചാന്ദ്രദിനം | JULY 21 |




മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ കൊളംബിയ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.



ചാന്ദ്രദിന ക്വിസ്


1. ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?

ജൂലൈ 21

2. ‘ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ അറിയപ്പെടുന്നതാര്?

വിക്രം സാരാഭായി

3. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്?

തുമ്പ (തിരുവനന്തപുരം)

4. ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

അലക്സാണ്ടർ സിയോൾസ്കി

5. ‘മിസൈൽ മാൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?

ഡോ. എപിജെ അബ്ദുൽ കലാം

6. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?

ഡോ. ജഹാംഗീർ ഭാഭ

7. ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ?

യൂറി ഗഗാറിൻ

8. യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?

വോസ്തോക്ക് – 1

9. യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?

108 മിനിറ്റ്

10. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?

വാലൻന്റിന തെരഷ്കോവ

11. ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?

കൽപ്പന ചൗള

12. കൽപ്പന ചൗളയുടെ ജന്മദേശം?

കർണാൽ (ഹരിയാന)

13. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യൻ വനിത ആരാണ്?

സുനിത വില്യംസ്

14. എത്ര ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്?

322 ദിവസം


15. ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം?

കല്പന-1

16.‘കല്പന-1’ എന്ന ഉപഗ്രഹത്തിന്റെ പഴയ പേര് എന്ത്?

മെറ്റ് സാറ്റ് 1

17. ബഹിരാകാശ പര്യടനം നടത്തിയ

ഏറ്റവും പ്രായം കൂടിയ മനുഷ്യൻ?

ജോൺ ഗ്ലെൻ- (77 വയസ്സിൽ)

18. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?

അലൻ ഷെപ്പേർഡ് (47 വയസ്സ്)

19. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?

ചാൾസ് ഡ്യൂക്ക് (36 വയസ്സ്)

20. From Earth to Moon, ഭൂമിക്കുചുറ്റും 80 ദിവസങ്ങൾ എന്നീ കൃതികൾ രചിച്ചത് ആരാണ്?

ജൂൾസ് വേൺ

21. ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ഏത് ?

ചാങ് 3

22. ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം ഏതാണ്?

ചാങ് -3

23. ചാങ് -3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ പേര്?

Yutu

24. ചന്ദ്രനിൽ റോബോട്ടിക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

മൂന്നാമത്തെ രാജ്യം

25. ചാങ് -3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന്റെ പേര്?

മഴവിൽ പ്രദേശം

26. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം?

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ

27. ചന്ദ്രന്റെ വ്യാസം (Diameter) എത്രയാണ്?

3475 കി. മി

28. ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്ന ദിക്ക്‌ ഏതാണ്?

വടക്ക്

29. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?

ഗലീലിയോ ഗലീലി


30. ‘ഒളിമ്പസ് മോൺസ്’ എന്താണ്?

അഗ്നിപർവ്വതം

31. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത്?

ഒളിമ്പസ് മോൺസ്

32. നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?

അതിന്റെ താപനില

33. ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാൻ നാസ 2013-ൽ വിക്ഷേപിച്ച പേടകം?

ലാഡി

34. നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

കേപ് കാനവറൽ

35. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്?

ശ്രീഹരിക്കോട്ട

36. ഇന്ത്യയിൽ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എവിടെ?

ശ്രീഹരിക്കോട്ട

37. സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ)

38. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?

59%

39. ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ഏത്?

കാർട്ടോസാറ്റ് – 1

40. ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏത്?

മൂൺ ഇംപാക്ട് പ്രോബ് (MIP)

41. ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത വനിത?

സുനിത വില്യംസ്

42. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്?

ബുധൻ

43. ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

44. വലയങ്ങളുള്ള ഗ്രഹം?

ശനി


45. ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ് ?

ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ

46. ഐഎസ്ആർഒ രൂപീകരിച്ചത് എന്നാണ്?

1969 ആഗസ്റ്റ് 15

47. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ?

ശനി

48. പച്ച ഗ്രഹം, കിടക്കുന്ന ഗ്രഹം, ഉരുളുന്ന ഗ്രഹം എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത് ഏത് ഗ്രഹം?

യുറാനസ്


50. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെ?

ബുധൻ, ശുക്രൻ

51. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

52. ഗ്രഹപദവി നഷ്ടപ്പെട്ട ഗ്രഹം?

പ്ലൂട്ടോ

53. ബഹിരാകാശത്തെത്തിയ രാകേഷ് ശർമ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോട് ഫോണിൽ പറഞ്ഞത്?

സാരേ ജഹാം സേ അച്ഛാ

54. രാകേഷ് ശർമയും കല്പനചൗളയും കൂടാതെ ബഹിരാകാശത്തു പോയ ഇന്ത്യക്കാരി ആര് ?

സുനിതാ വില്യംസ്

55. ഭൂമിയുടെ ഭ്രമണം ഏത് ദിശയിലേക്കാണ്?

പടിഞ്ഞാറുനിന്ന് കിഴക്കോട്ട്

56. INSAT ന്റെ പൂർണ്ണരൂപം?

ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്

57. ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറം ആവാൻ കാരണം എന്ത്?

ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട്

58. ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച രാജ്യം?

അമേരിക്ക

59. ഗ്രഹങ്ങൾക്കിടയിൽ ഭൂമിയുടെ സ്ഥാനം?

അഞ്ചാം സ്ഥാനം (5)

60. ഉപഗ്രഹങ്ങൾക്കിടയിൽ ചന്ദ്രന്റെ സ്ഥാനം എത്രാമത്തെ?

ആറാം സ്ഥാനം

61. നേപ്പാളിന്റെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് എന്താണ്?

നേപ്പാളി സാറ്റ് – 1

62. ശ്രീലങ്കയുടെ ആദ്യത്തെ ഉപഗ്രഹം ഏതാണ്?

രാവണ -1

63. ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം എത്രയാണ്?

27. 32 ഭൗമദിനങ്ങൾ


64. ചന്ദ്രനിലേക്ക് ആളില്ലാത്ത ഉപഗ്രഹം അയക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ പദ്ധതി?

സോമയാൻ പദ്ധതി

65. NASA (അമേരിക്കൻ ബഹിരാകാശ ഏജൻസി)യുടെ പൂർണ്ണരൂപം എന്ത്?

National Aeronautical and Space Administration

66. ഇന്ത്യൻ ബാലിസ്റ്റിക് മിസൈലായ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര്?

എപിജെ അബ്ദുൽ കലാം

67. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ പേര് എന്താണ?

ഗഗൻയാൻ

68. ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികൾ ഏതൊക്കെ?

ബെൽക്ക, സ്‌ട്രെൽക്ക എന്നീ നായകൾ

69. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്?

സിലിക്കൺ

70. ചന്ദ്രഗ്രഹണം സംഭവിക്കുന്നത് കറുത്തവാവ് ദിനങ്ങളിലാണ് ശരിയോ തെറ്റോ?

തെറ്റ് ,വെളുത്തവാവ് ദിവസങ്ങളിൽ

71. ‘ഡയമണ്ട് റിങ് ‘എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സൂര്യഗ്രഹണം

72. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര്?

സൂപ്പർനോവ

73. കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ഏത്?

റഷ്യ

74. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഏതാണ്?

കലാം സാറ്റ്

75. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ഏത്?

അപ്സര

76. ഇതുവരെ എത്ര ഇന്ത്യക്കാരാണ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ളത്?

3 ഇന്ത്യക്കാർ

77. സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര്?

ഫോട്ടോസ്ഫിയർ

78. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആരാണ്?

അലക്സി ലിയനോവ്

79. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം എന്ത്?

ഓറഞ്ച്

80. ഇന്ത്യയുടെ ആദ്യത്തെ ഗതിനിർണയ ഉപഗ്രഹം ഏതാണ്?

IRNSS – 1A

81. 1986 – ൽ വിക്ഷേപിച്ച ചലഞ്ചർ ബഹിരാകാശപേടക ദുരന്തത്തിൽ മരിച്ച സ്കൂൾ ടീച്ചറുടെ പേര്?

ക്രിസ്റ്റ മിക്കാലിഫ്

82. ലൂണാർ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ചന്ദ്രൻ

83. അമാവാസിക്ക് പറയുന്ന മറ്റൊരു പേര്?

കറുത്ത വാവ്

84. ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ ചന്ദ്രന് പറയുന്ന പേര്?

ബ്ലൂ മൂൺ

85. സൂപ്പർ മൂൺ എന്നാലെന്ത്?

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം

86. സൗര കാറ്റുകൾ ഉണ്ടാകുന്നത് എത്ര വർഷം കൂടുമ്പോഴാണ്?

11 വർഷത്തിൽ ഒരിക്കൽ

87. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി?

നാസ

88. ആകാശ ഗംഗ കഴിഞ്ഞാൽ നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക്സി ഏത്?

ആൻഡ്രോമിഡ

89. സുനാമിക്ക്‌ കാരണം എന്ത്?

സമുദ്രത്തിൽ ഉണ്ടാവുന്ന ഭൂകമ്പം

90. ഇന്ത്യയിൽ നിന്ന് ആദ്യമായി ബഹിരാകാശ ടൂറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

സന്തോഷ് ജോർജ് കുളങ്ങര

91. കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ ആരാണ്?

താണു പത്മനാഭൻ

92. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ?

ഹിജ്റ വർഷം

93. അപ്പോളോ സീരീസിലെ അവസാനത്തെ പേടകം ഏത്?

അപ്പോളോ 17


94. അപ്പോളോ വാഹനത്തിന്റെ മാതൃ വാഹനം എന്നറിയപ്പെടുന്നത് ?

കൊളംബിയ

95. ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് എന്താണ്?

റിഗോലിത്ത്

96. എവിടെ നിന്നാണ് ആദ്യ ചാന്ദ്രയാത്രികർ യാത്ര ആരംഭിച്ചത്?

കേപ്പ് കെന്നഡി (അമേരിക്ക)

97. ആദ്യ ചന്ദ്ര യാത്രയിൽ ലോക രാഷ്ട്രത്തലവന്മാരുടെതായി ചന്ദ്രനിൽ സ്ഥാപിച്ച വാചകം എന്ത്?

ലോക നന്മ കൈവരാൻ മനുഷ്യൻ ചാന്ദ്രയാത്രയ്ക്കു കഴിയട്ടെ…

98. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?

1969 ജൂലൈ 21

99. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ സമയത്ത് അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

റിച്ചാർഡ് നിക്സൺ

100. ആദ്യ ചാന്ദ്ര യാത്രയിലെ (അപ്പോളോ-11 ലെ) യാത്രികർ എത്ര പേരായിരുന്നു ആരൊക്കെയാണ് അവർ?

മൂന്നുപേർ- നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ്

101. നീൽ ആംസ്ട്രോങ്ങും കൂട്ടരും ഭൂമിയിൽ തിരിച്ചിറങ്ങിയ സ്ഥലം ഏത്?

ശാന്തസമുദ്രം (പസഫിക് ഓഷ്യൻ)

102. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര്?

നീൽ ആംസ്ട്രോങ്ങ്

103. നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കി പറഞ്ഞത് എന്ത്?

Big Bright and Beautiful

104. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ എത്ര സമയം ചെലവഴിച്ചു?

രണ്ടു മണിക്കൂർ 48 മിനിറ്റ്

105. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ആര്?

എഡ്വിൻ ആൽഡ്രിൻ


106. ‘മാഗ്‌നിഫിസെന്റ് ഡിസൊലേഷൻ ആരുടെ ആത്മകഥയാണ്?

എഡ്വിൻ ആൽഡ്രിൻ

1969 ജൂലൈ 21ന് മനുഷ്യനെ ചന്ദ്രനിലെത്തിച്ച ദൗത്യം?

അപ്പോളോ 11

107. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ എത്തിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര്?

മൈക്കിൾ കോളിൻസ്

108. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?

സാറ്റേൺ 5

109. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിനു പറയുന്ന പേര്?പ്രശാന്തസമുദ്രം

110. “മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഇത് ആരുടെ വാക്കുകൾ?

നീൽ ആംസ്ട്രോങ്ങ്

111. ചന്ദ്രനിലൂടെ ആദ്യമായി നടന്നത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്

112. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്

113. “ഹലോ താങ്കളുടെ ഫോൺ വിളിക്കായി ഞാൻ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു എങ്ങനെയുണ്ട് എന്റെ ഇന്ത്യ” ഇങ്ങനെ ചോദിച്ച ഇന്ത്യൻ നേതാവ് ആര്?

ഇന്ദിരാഗാന്ധി

114. മനുഷ്യൻ ചന്ദ്രനിൽ എത്തിയ ഇന്ത്യൻ സമയം?

സമയം പുലർച്ചെ 1. 48

115. നീൽ ആംസ്ട്രോങ്ങും കൂട്ടരും ചന്ദ്രനിൽ സ്ഥാപിച്ച ലോക രാഷ്ട്രത്തലവന്മാരുടെ ഫലകത്തിൽ ഒപ്പിട്ട ഇന്ത്യൻ പ്രസിഡന്റ്?

വി വി ഗിരി

116. എത്ര രാഷ്ട്രത്തലവന്മാർ ഒപ്പിട്ട ഫലകമാണ് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ചത്?

158

117. നീൽ ആംസ്ട്രോങ്ങ് കൂട്ടരും അപ്പോളോ-11 ൽ നിന്ന് ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച വാഹനം ഏത്?

ഈഗിൾ

118. രണ്ടാമത് ചന്ദ്രനിലേക്ക് യാത്രികരെ കൊണ്ടുപോയ വാഹനം?

അപ്പോളോ 12

119. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ഏത്?

ലൂണ -2 (1959)

120. ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങൾ മണ്ണ് എന്നിവ ശേഖരിച്ച് ഭൂമിയിൽ എത്തിച്ച പേടകം ഏത്?

ലൂണ -16 (1970)

121. ചന്ദ്രനെ വലം വച്ച ആദ്യ കൃത്രിമോപഗ്രഹം ഏത്?

ലൂണാ – 10

122. ചന്ദ്രനിൽ ചന്ദ്രനിൽ അവസാനമായി മനുഷ്യൻ ഇറക്കിയ വർഷം ? വാഹനം ഏത്?

1972 അപ്പോളോ – 17


123. എഡ്വിൻ ആൽഡ്രിൻ ചന്ദ്രനിൽ നിന്ന് ഭൂമിയെ പറ്റി പറഞ്ഞത്?

ഗംഭീരം ശൂന്യം

3,944 views0 comments

Comments


ECERC Logo edit.png
bottom of page